നവീകരിച്ച ജിവി എച്ച് എസ്സ് എസ്സ് – റെയിൽവേ സ്റ്റേഷൻ റോഡ് കൊയിലാണ്ടി നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു

നവീകരിച്ച ജിവി എച്ച് എസ്സ് എസ്സ് – റെയിൽവേ സ്റ്റേഷൻ റോഡ് കൊയിലാണ്ടി നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു

  • കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്കൂളിന് മുൻപിലൂടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന പാത നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി . ടി യുടെ അധ്യക്ഷതയിൽ കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിലവിൽ പിഡബ്ല്യുഡി ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റോഡ് നഗരസഭയ്ക്ക് പൂർണ്ണമായും വിട്ടുകിട്ടിയതിനുശേഷം നഗരസഭാ വാർഷിക പദ്ധതി 2025-26ൽ നിന്നും 45 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിൻറെ പൂർണമായ ടാറിങ് സൈഡ് കോൺക്രീറ്റിംഗ്, ഡ്രൈനേജ് സംവിധാനം ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തി പൂർത്തീകരിച്ചത്.

2026-27 സാമ്പത്തിക വർഷത്തിൽ പ്രസ്തുത റോഡ് ഹരിത പാതയായി വികസിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നുണ്ട്. ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദൃശ്യ. എം സ്വാഗതം പറഞ്ഞു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.സുധാകരൻ, എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, വാർഡ് കൗൺസിലർ സി.കെ ജയദേവൻ, കൗൺസിലർമാരായ കെ. എം ഷമീം, ഷജിത്, ലത.കെ. അപർണ, എ. കെ രമേശൻ, രമേശൻ വലിയാട്ടിൽ, കെ കെ ദാമോദരൻ, പി എം ബിജു , തസ്നിയ ടീച്ചർ,രമ്യ തിരുവല്ലത്ത്,വിജയലക്ഷ്മി പൈത്തൊടി എന്നവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )