സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് കൊയിലാണ്ടി ജിവിഎച്ച്എസ്എസ്

സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് കൊയിലാണ്ടി ജിവിഎച്ച്എസ്എസ്

  • സ്കൂൾ പ്രിൻസിപ്പൽ എൻ.വി. പ്രദീപ്കുമാർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

കൊയിലാണ്ടി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൻ.വി. പ്രദീപ്കുമാർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് കൗൺസിലർ സി.കെ. ജയദേവൻ, പി.ടി.എ. പ്രസിഡന്റ് എ. സജീവ് കുമാർ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, പ്രധാനാധ്യാപിക ടി. ഷജിത, സ്റ്റാഫ് സെക്രട്ടറി നവീന ബിജു, എം.പി.ടി.എ. പ്രസിഡന്റ് അസ്മ ബഷീർ, എസ്.പി.സി. ഇൻചാർജ് നിഖിൽ ,എസ് എം സി ചെയർമാൻ പ്രവീൺ കുമാർ എന്നിവർ ആശംസകൾ നേർന്നു.

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗവും രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യ മൂല്യങ്ങളും ഓർമിപ്പിക്കുന്ന വിവിധ പരിപാടികൾ ചടങ്ങിന്റെ ഭാഗമായി നടന്നു. വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.സ്വാതന്ത്ര്യം വെറും ആഘോഷിക്കാനുള്ള ദിനമല്ലെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്നും ചടങ്ങിൽ ഓർമിപ്പിച്ചു. വിദ്യാർഥികളിൽ ദേശസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിന് ഇത്തരം ആഘോഷങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതായും അധ്യാപകർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )